പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഡിജിറ്റൽ ഡി അഡിക്ഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ പുതിയതായി ആരംഭിച്ച ഡി-ഡാഡ് (D-DAD) സെന്ററിന്റെയും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വെച്ച് ഡിജിറ്റൽ ഡി അഡിക്ഷൻ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.
ഇടുക്കി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ പി എസ് സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇടുക്കി സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ പോലീസ് സൂപ്രണ്ടുമായ ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിച്ചു.
ഇടുക്കി എസ്പിസി മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിജു പി. എസ്, എം ആർ എസ് സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടുക്കി സോഷ്യൽ പോലീസിംഗ് എ.ഡി.എൻ.ഒയും സബ് ഇൻസ്പെക്ടറുമായ സജി ജോൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസുകൾ നടന്നു. ‘കുട്ടികളും ഡിജിറ്റൽ അഡിക്ഷനും’ എന്ന വിഷയത്തിൽ ഡി-ഡാഡ് പ്രോജക്ട് കോർഡിനേറ്റർ സോജിൻ പി.കെ ക്ലാസ് നയിച്ചു. തുടർന്ന് ‘ഓപ്പറേഷൻ തൂഫാൻ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഇടുക്കി സബ് ഡിവിഷൻ ഓഫീസ് പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് സി ആർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും ലഹരി ഉപയോഗത്തിനെതിരെയുമുള്ള സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ സെമിനാറിലൂടെ സാധിച്ചു.
ഇടുക്കി ജില്ലയിൽ ഡി-ഡാഡ് സേവനം അവശ്യമുള്ളവർ 04862290475, 9495170491, 9847603725, 9539182303 എന്നീ നമ്പരുകളിലോ ddadidukki@gmail.കോം എന്ന ഇ-മെയിൽ ഐഡിയിലോ ബന്ധപ്പെടുക.











































































































