നാട്ടുവാര്‍ത്തകള്‍
ഇടിമിന്നൽ ഏറ്റു രണ്ട് പശുക്കൾ ചത്തു.
ഇടിമിന്നൽ ഏറ്റു രണ്ട് പശുക്കൾ ചത്തു.
മുരിക്കാശ്ശേരി. കള്ളിപ്പാറ സ്വദേശി, വള്ളിയാംതടത്തിൽ ഫ്രാൻസിസിന്റെ പശുക്കളാണ് ഇടിമിന്നൽ ഏറ്റു ചത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. തൊഴുത്തിൽ നിൽക്കുമ്പോഴാണ് ഇടി വെട്ടേറ്റത്. എച്. എഫ്. ഇനത്തിൽ പെട്ട പശുക്കളാണ്. യഥാക്രമം 10 ലിറ്റർ, 6 ലിറ്റർ വീതം പാൽ കിട്ടിയിരുന്ന പശുക്കളാണ്. ഇതിൽ ഒരെണ്ണത്തിന് 5 മാസം ചന ഉണ്ടായിരുന്നു. ഇതിൽ ഒരു പശുവിന് മാത്രമേ ഇൻഷുറൻസ് ഉണ്ടായിരുന്നുള്ളു.