ഹൈറേഞ്ചിലെ പ്രളയദുരിത ബാധിത കുടുംബങ്ങള്‍ക്ക് ‘കൈതാങ്ങ്’ മായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്
ഇടുക്കി : ഹൈറേഞ്ചിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് കൈതാങ്ങായി കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്. പ്രളയം ദുരിതം വിതച്ച ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ക്ക് വിവിധ അവശ്യവസ്തുക്കള്‍ പദ്ധതിയുടെ ഭാഗമായി കെ.സി.സി ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. ജോബി പുച്ചൂകണ്ടത്തില്‍, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേല്‍, പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ്,എന്നിവര്‍ പങ്കെടുത്തു.
കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഹൈറേഞ്ചിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. തോമസ് അരയത്ത്, തമ്പി എരുമേലിക്കര, ബിനോയി ഇടയാടിയില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ കുന്നുംപുറം, ഫാ. ജോബി പുച്ചൂകണ്ടത്തില്‍,ലിബിന്‍ ജോസ് എന്നിവര്‍ സമീപം