നാളെ ഞായറാഴ്ച്ച (24) ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും


നാളെ (24) ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഇരുപത്തിമൂന്നാം തീയതി അതി ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അതിനാല്‍ നിലവില്‍ ജില്ലയില്‍ തീവ്ര മഴ ഉണ്ടായാലുണ്ടാകാവുന്ന അപകട സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഇന്ന് (24) ജില്ലയിലെ മുഴുവന്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം. മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ ലീവ് അനുവദിക്കാന്‍ പാടില്ല.
അടിയന്തരഘട്ടങ്ങളില്‍ അവരവരുടെ റവന്യൂ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.