San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരള ജേർണലിസ്റ്റ് യൂണിയൻ (KJU) സിൽവർ ജൂബിലി സമാപന സമ്മേളനം മെയ് 23ന് 10.30 മണിക്ക് പാലക്കാട്, ഗസാല ഓഡിറ്റോറിയത്തിൽ



കേരളത്തിന്റെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും കരുത്തുറ്റ ട്രേഡ് യൂണിയൻ സംഘടനയായ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സിൽവർ ജൂബിലി ആഘോഷങ്ങൾ 2026 മെയ് 28ന് സമാപിക്കുകയാണ്.

മുതിർന്ന മാധ്യമ പ്രവർത്തകരായ റോയി മാത്യുവിൻ്റെയും എസ്. ജഗദീഷ് ബാബുവിൻറെയും നേതൃത്വത്തിൽ 2000 മെയ് ഒന്നിന് പാലക്കാടിൻ്റെ മണ്ണിലാണ് സംഘടന പിറവിയെടുത്തത്.

പിന്നിട്ട വഴികളിൽ നിരവധി അവകാശ പോരാട്ട സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകി.
പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധിക്കായുള്ള പതിറ്റാണ്ടുകൾ നീണ്ട പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് സിൽവർ ജൂബിലി ആഘോഷം നടക്കുന്നത്.
2025 ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനമാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

ഇടുക്കി ജില്ലയിലെ കുമളിൽ 2025 സെപ്‌തംബർ 25,26 തീയതികളിൽ നടന്ന സിൽവർ ജൂബിലി ക്യാമ്പോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് വിവിധ ജില്ലകളിലായി നിരവധി പരിപാടികൾ നടന്നു.


വാർത്തകൾ തേടി ജനങ്ങൾക്കിടയിലേക്ക് മാധ്യമ പ്രവർത്തകർ പോകുന്ന കാലത്താണ് കെ.ജെ.യു രൂപം കൊണ്ടത്. മാധ്യമരംഗം നിരവധി മാറ്റങ്ങൾക്ക് വിധേയമായി. മുൻകാലങ്ങളിൽ വാർത്ത തേടി മാധ്യമ പ്രവർത്തകർ അലയേണ്ടി വന്നിരുന്നെങ്കിൽ ഇന്ന് യഥാർത്ഥ മാധ്യമ പ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമമാണ് പത്രപ്രവർത്തക സംഘടനകൾ നടത്തുന്നത്. ഇതിനു കാരണം സോഷ്യൽ മീഡിയയുടെ അമിത സ്വാധീനമാണ്.

മാധ്യമ മേഖലയെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾ എന്നൊന്നും പറഞ്ഞ് കളം തിരിച്ച് വേർതിരിക്കാനാവില്ല. അറിയാനുള്ള അവകാശം യാഥാർത്ഥ്യമാകുകയും വിവര സാങ്കേതിക വിദ്യ വിപുലമാകുകയും ചെയ്തതോടെ ഓരോ മനുഷ്യൻ്റെയും വിരൽത്തുമ്പിലാണ് വാർത്തകൾ പിറക്കുന്നതും പ്രചരിക്കുയും ചെയ്യുന്നത്. ഇത്തരം അവസ്ഥയിൽ യഥാർത്ഥ മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും കണ്ടെത്തി അവരെ സംഘടിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കേരള ജേർണലിസ്റ്റ്സ് യൂണിയനും ദേശീയ സംഘടനയായ ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയനും ഏറ്റെടുത്തിട്ടുള്ളത്.

സംഘടന പിറവിയെടുത്ത പാലക്കാടിൻ്റെ മണ്ണിൽ മെയ് 28 രാവിലെ 10.30 ന് ഗസാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!