San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ



മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ കൊടുമുടിയേറാനുള്ളതാണ്. എന്നാല്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ആശങ്കകളേറെയുണ്ട്. ആശങ്കളേറ്റുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമായും കാണികള്‍ ചൂണ്ടിക്കാട്ടുന്നത് മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതലും മത്സരങ്ങള്‍ കാണാന്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്കുള്ള യാത്രാ പ്രശ്‌നങ്ങളുമാണ്. മൂന്ന് ആതിഥേയ രാജ്യങ്ങളിലെ കായിക ഭരണ സമിതികളോടും ഫിഫക്ക് മുമ്പാകെ ഓരോ രാജ്യത്ത് നിന്നുമുള്ള ആരാധകര്‍ ഇത്തരം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങളും ഫുട്‌ബോള്‍ ലോക കപ്പിന്റെ ശോഭ കെടുത്താന്‍തക്ക പ്രശ്‌നമായി മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക കപ്പില്‍ ഇറാന്റെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ചുവെന്നും ഇറാന്‍ ടീം മത്സരങ്ങള്‍ക്ക് എത്തുമെന്നുമാണ് ഫിഫ മേധാവി ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇറാന്‍ സംഘം യുഎസ് സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാച്ച് ടിക്കറ്റുകളുടെ അമിത വില

മാച്ച് ടിക്കറ്റുകളുടെ അമിത വിലയാണ് ഇത്തവണത്തെ ലോക കപ്പില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്ന സുപ്രധാന പ്രശ്‌നം. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആരാധകര്‍ പ്രധാന മാച്ചുകള്‍ നടക്കുന്ന യുഎസ് നഗരങ്ങളിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ടിക്കറ്റുകളുടെ അമിത വിലക്കയറ്റം കാരണം ഭൂരിപക്ഷം ആളുകളും ഇവിടെയുള്ള ഔദ്യോഗിക ഫാന്‍ ഫെസ്റ്റിവലുകളില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിക്കിതിരക്കുകയാണ്. ഇത്തരം കേന്ദ്രങ്ങള്‍ വഴി കിഴിവില്‍ ടിക്കറ്റുകള്‍ കരസ്ഥമാക്കാനോ അല്ലെങ്കില്‍ ഒദ്യോഗിക ആരാധകരായി ഗ്യാലറികള്‍ കയറിപ്പറ്റാനോ ശ്രമിക്കുകയാണ് പലരും.


യുഎസില്‍ ടിക്കറ്റ് ഒന്നിച്ചെടുത്ത് മറിച്ചുവില്‍പ്പന നടത്തുന്നത് നിയന്ത്രിക്കാന്‍ ഫിഫക്ക് സാധിക്കാത്തതും ടിക്കറ്റുകളുടെ അമിത വിലക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അനിയന്ത്രിതമായ പുനര്‍വില്‍പ്പന വിപണികള്‍ കാരണം ഫൈനല്‍ മത്സരത്തിന്റെയടക്കം ചില ടിക്കറ്റുകള്‍ക്ക് രണ്ട് മില്യണ്‍ ഡോളര്‍ വരെ വില വര്‍ധിച്ചതായി ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധകര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കള്‍, ഫുട്‌ബോള്‍ വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഇത്തരം പ്രവണതകള്‍. ആതിഥ്യം വഹിക്കുന്ന നഗരങ്ങളിലെ ഭരണകര്‍ത്താക്കളുടെ തീരുമാനപ്രകാരം ഫാന്‍ ഫെസ്റ്റിവലുകള്‍ക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നത് വന്‍ ഹിറ്റാകുകയാണ്.അമിത വില കാരണം കാണികള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് ഇതിന് കാരണം.

അത്യാധുനിക സാങ്കേതിക വിദ്യകളിലുള്ള സൗണ്ട്, ലൈറ്റ് സിസ്റ്റത്തിന്റെ അകമ്പടിയില്‍ വലിയ സ്‌ക്രീനുകളില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫാന്‍ ഫെസ്റ്റിവലുകളിലും വലിയ ആരാധക തിരക്കാണ് അനുഭവപ്പെടുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!