തൊടുപുഴനാട്ടുവാര്‍ത്തകള്‍
ഇടുക്കി മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നു തെന്നിവീണു; യുവാവ് മരിച്ചു


തൊടുപുഴ∙ മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വർഗീസ് (24) ആണ് മരിച്ചത്. കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയ റിന്റോ, ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നും തെന്നി വീഴുകയായിരുന്നു.
സുഹൃത്തുക്കളാണ് അപകടവിവരം അറിയിച്ചത്. റിന്റോയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് റിന്റോയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിന്റോയുടെ മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.