കമ്പോളം
സ്വർണവിലയും കുതിക്കുന്നു; ഗ്രാമിന് 55 രൂപ വര്‍ധിച്ചു, രാജ്യാന്തര വിപണിയിലും കൂടുന്നു
കൊച്ചി ∙ സംസ്ഥാനത്തു സ്വര്‍ണവില കുത്തനെ കൂടി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,470 രൂപയായി. പവന് 440 രൂപ ഉയര്‍ന്ന് 35,760 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം. ട്രോയ് ഔണ്‍സിന് 1,790 ഡോളറായാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്. കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
English Summary: Gold Price Today: Gold rises Rs 55 gram