നാട്ടുവാര്‍ത്തകള്‍
കുമളി സ്വദേശിയായ യുവ ഡോക്ടർ മരിച്ചു
കുമളി: കുമളി സ്വദേശിയായ യുവ ഡോക്ടർ മരിച്ചു. കുമളി സ്പ്രിംഗ് വാലി സെൻറ് അഗസ്റ്റിൻ ഹോസ്പിറ്റലെ ഡോക്ടർ തേക്കടി കാപ്പിപ്പറമ്പിൽ പരേതനായ ബാബുതോമസിന്റെ മകൻ അനു ബാബു (32) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. മറിയാമ്മയാണ് മാതാവ്. അനീറ്റ ബാബു സഹോദരിയാണ്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ വീട്ട് എത്തി ശ്രമിക്കുന്നതിനിടെ ഇവിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് സുഹൃത്തിനൊപ്പം വാഹനത്തിൽ ആശുപത്രിയിലേക്ക് പോയി. യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രതീക്ഷയായിരുന്നു ഡോക്ടർ അനു ബാബു. സെൻറ് അഗസ്റ്റിൻ ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ ആയിരുന്നു അനു ബാബു ജോലിചെയ്തിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.