നാട്ടുവാര്‍ത്തകള്‍
അതിര്‍ത്തി കടന്നാല്‍ വിലയിൽ വൻ കുറവ്; തമിഴ്നാട്ടിലെ പെട്രോൾ പമ്പുകളിൽ തിരക്ക്


തിരുവനന്തപുരം ∙ അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിൽ വാഹനയാത്രക്കാർ. കേരളത്തേക്കാള്‍ തമിഴ്നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയും കുറവാണ്. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ അതിര്‍ത്തി പമ്പുകളിലെത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.
തമിഴ്നാട് നികുതി കുറച്ചതാണ് വിലക്കുറവിന് കാരണം. പാറശാലയില്‍ ഡീസല്‍ ലീറ്ററിന് 100.09 രൂപയുള്ളപ്പോൾ അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടില്‍ 98.50 രൂപ മാത്രമാണെന്നു ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.