മിനി ജോബ് ഫെയർ
കട്ടപ്പന ഗവൺമെൻ്റ് കോളേജ് പ്ലെയ്സ്മെൻറ് സെല്ലും എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സേ ഞ്ച് കോട്ടയവുമായി സഹകരിച്ച് വിവിധ മേഖലകളിലുള്ള ഉദ്യോഗാർത്ഥികൾക്കായി കട്ടപ്പന ഗവൺമെൻ്റ് കോളേജിൽ വച്ച് 2021 ഒക്ടോബർ 27ാം തീയതി തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ച് 202l ഒക്ടോബർ 11 ന് മെഗാ രജിസ്ട്രേഷൻ ക്യാമ്പ് രാവിലെ 10 മണി മുതൽ 4 വരെ കട്ടപ്പന ഗവൺമെൻ്റ് കോളേജിൽ വച്ച് നടത്തുന്നു.
പ്രായപരിധി 18-35.
വിദ്യാഭ്യാസ യോഗ്യത:
പ്ലസ് ടു, ഐറ്റി എ, ഡിപ്ലോമ, ബിരുദ ബിരുദാനന്തര ധാരികൾ, അവസാന വർഷ വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്.
രജിസ്ട്രേഷൻ ക്യാമ്പിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ജോബ് ഫെയറിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.
ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഒറ്റത്തവണരജിസ്ട്രേഷൻ ഫീസായ 250 രൂപയും കരുതേണ്ടതാണ്.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥിയിൽ നിന്ന് ഒറ്റത്തവണ ആജീവനാന്ത രജിസ്ട്രേഷൻ ഫീസായി 250 രൂപ സർക്കാരിലേക്ക് അടക്കേണ്ടതാണ്.
⭕ഏതെങ്കിലും ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലെ 11 ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകളുടെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക്എംപ്ലോയബിലിറ്റി സെൻ്ററുകളിൽ പ്രത്യേക സൗജന്യ പരിശീലനവും പിന്നീടുള്ള എല്ലാതൊഴിൽ മേളകളിലും സൗജന്യമായി പങ്കെടുക്കാവുന്നതുമാണ്.
ഉദ്യോഗാർഥികൾക്ക് ആഴ്ചതോറും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് നടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖങ്ങൾ, ക്യാമ്പസ് ഇന്റർവ്യൂകൾ, തൊഴിൽ മേളകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
⭕ഒഴിവുകൾ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ ,എംപ്ലോയബിലിറ്റി സെന്റെറിൽ നിങ്ങളെ ആഡ് ചെയ്തിട്ടുള്ള Whatsapp ഗ്രൂപ്പ് വഴി ലഭിക്കുന്നതാണ്.
⭕അഭിമുഖത്തിൽ നിങ്ങൾ സെലക്ട് ആയിട്ടുണ്ടെങ്കിൽ എംപ്ലോയബിലിറ്റി സെന്റെർ മുഖാന്തരം ഫോൺ വഴി അറിയിപ്പ് ലഭിക്കുന്നതാണ്. വെരിഫിക്കേഷൻ കമ്പ്ലീറ്റ് ചെയ്തു സെലക്ട് ആയ സ്ഥാപനങ്ങളിൽ ജോയിൻ ചെയ്യാവുന്നതാണ്.
⭕വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികളെ ലഭിക്കുന്നത് കൊണ്ടു സ്വകാര്യ കമ്പനികൾ അവരുടെ നിയമനങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്ററിനെയാണ് ആശ്രയിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
വിൻസ് തോമസ്, പ്ലെയ്സ് മെൻ്റ് ഓഫീസർ, ഗവൺമെൻ്റ് കോളേജ് കട്ടപ്പന.
9544784258.