6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

രജതജൂബിലി നിറവില്‍ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബിരുദദാന ദിനം



രജതജൂബിലി നിറവില്‍ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബിരുദദാന ദിനം. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍  അരുണ്‍ എസ് നായര്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ 2021-2025 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ദിനം (ഗ്രാജുവേഷന്‍ ഡേ) എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ ഡോ. അരുണ്‍ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ മുന്നേറണമെന്നും, നമ്മള്‍ നേടിയ അറിവ് സമൂഹത്തിന്  പ്രയോജനപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളില്‍ തളരരുത്. മത്സരാധിഷ്ഠിതമായ ലോകത്തേക്കാണ് കാലെടുത്തു വയ്ക്കുന്നത്. പഠിക്കാനും മനസിലാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം.  പരാധീനതകള്‍ക്ക് അപ്പുറത്ത് കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ പുത്തന്‍ കാല്‍വയ്പ്പായി 2000ല്‍ നാല് കോഴ്‌സുകളുമായി ആരംഭിച്ച ഇടുക്കി എഞ്ചിനീയറിങ്  കോളേജില്‍, രജത ജൂബിലി വര്‍ഷത്തില്‍ ബി.ടെക്കും എം.ടെക്കും അടക്കം 10 കോഴ്‌സുകളിലായി 1300 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ബി.ടെക്ക് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, മാത്താമാറ്റിക്‌സ് ആന്റ് ബേസിക് സയന്‍സ്, കൂടാതെ പുതുതലമുറ കോഴ്‌സായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക്‌സ് എന്നീ കോഴ്‌സുകളാണുള്ളത്. എം.ടെക്ക് വിഭാഗത്തില്‍ പവര്‍ ഇലക്ട്രോണിക്‌സ് ആന്റ് കണ്‍ട്രോള്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് സിസ്റ്റംസ് എഞ്ചിനീയറിങ്, നെറ്റ്വര്‍ക്ക് എഞ്ചിനീയറിങ് (ഐടി), വിഎല്‍എസ്‌ഐ ആന്റ് എംബഡെഡ് സിസ്റ്റംസ് എന്നീ കോഴ്‌സുകളുണ്ട്.

ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദദാന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ബൈജു ശശിധരന്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി ജയപ്രകാശ്  മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഡോ. ഷെരീഫ് ആര്‍.എം, ഡോ.കെ.എസ് സുനില്‍,  പ്രൊഫ. ജിനേഷ് ജോസ് എന്നിവര്‍  സംസാരിച്ചു.  വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!