6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കാഞ്ചിയാർ സ്വരാജ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിച്ചു



കാഞ്ചിയാർ സ്വരാജ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിച്ചു. ബി ആർ സി . ബി പി സി ഷാജിമോൻ കെ ആർ പരിപാടി ഉദ്ഘാടനം ചെയ്തു.  ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനം മികവുറ്റതായി.  പാചകം, കൃഷി, വസ്ത്ര നിർമ്മാണം, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധതരം പ്രവൃത്തികൾ ഫെസ്റ്റിൽ പ്രദർശനത്തിന് ഒരുക്കിയിരുന്നു. ജീവിത നൈപുണികളും നല്ല മനോഭാവവും അറിവും ഒരു വ്യക്തിയിൽ വളർത്തിയെടുക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം രസകരമായും ക്രിയാത്മകമായും കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് ‘ക്രിയേറ്റീവ് കോർണർ’. വിവിധങ്ങളായ തൊഴിൽബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. പാചകം, കൃഷി, വസ്ത്ര നിർമ്മാണം, പ്ലംബിംഗ്, കാർപെൻഡിംഗ്, ഇലക്ട്രിക്കൽ തുടങ്ങിയ തൊഴിൽ മേഖലകളിലെ ഉപകരണങ്ങളെയും യന്ത്രങ്ങളെയും നേരിട്ട് മനസിലാക്കാനും ഉപയോഗിക്കാനുമുള്ള അവസരമാണ് ക്രിയേറ്റീവ് കോർണറിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്. അതിനായുള്ള ഉപകരണങ്ങൾ സ്കൂളുകളിലെ നിശ്ചിത സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് റൂമിലെ വിവിധ വിഷയങ്ങളുടെ പഠന ലക്ഷ്യ പ്രാപ്തിക്ക് കുട്ടിയുടെ പ്രായത്തിനും പ്രകൃതത്തിനും ഇണങ്ങുന്ന തരത്തിൽ തൊഴിൽ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾക്ക് സർഗാത്മകത പ്രദർശിപ്പിക്കുവാനുള്ള അവസരം നൽകുന്നതിനോടൊപ്പം പുത്തൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി പ്രാദേശിക തൊഴിൽ വിദഗ്ധരെയും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പാഠ്യപദ്ധതിയിലെ നിലവിലുള്ള പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരിക്കാൻ ക്രിയേറ്റീവ് കോർണറിലൂടെ സാധിക്കും. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും ഒരു കുടക്കീഴിൽ ഉൾപ്പെടുത്തേണ്ടതാണെന്ന ബോധ്യമുണ്ടാക്കാൻ പദ്ധതി സഹായകരമാകും. കാഞ്ചിയാർ മുരിക്കാട്ടു കുടി സർക്കാർ ട്രൈബൽ സ്കൂളിലെ യു പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിലാണ് ക്രിയേറ്റിവ് ഫെസ്റ്റ് നടത്തിയത് സ്കൂൾ കുട്ടികൾക്കൊപ്പം അധ്യാപകരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി  സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്  പ്രദർശനം കാണാൻ കുട്ടികൾക്ക് ഉൾപെടെ അവസരം ഒരുക്കിയിരുന്നു. സ്കൂൾ പി ടി എ  പ്രസിഡണ്ട് പ്രിൻസ് മറ്റപ്പള്ളിയിൽ അധ്യക്ഷനായിരുന്നു
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിന്ദു ആർ, അധ്യാപകർ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!