നാട്ടുവാര്ത്തകള്
കർഷക പ്രക്ഷോഭം നവജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയിൽ, പഞ്ചാബ് മുഖ്യമന്ത്രിക്കും യുപിയിൽ വിലക്ക്
കര്ഷക പ്രതിഷേധം കൊടുമ്ബിരിക്കൊള്ളുമ്ബോള് കോണ്ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയില്.
ഛത്തീസ്ഗഡില് വച്ചാണ് സിദ്ദുവിനെ പോലീസ് കസ്റ്റഡിയില് എടുത്തത്.ഇതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ചരണ്ജിത് സിംഗ് ചന്നിയ്ക്ക് യുപി – ലഖിംപുര് സന്ദര്ശിക്കാനുള്ള അനുമതി യുപി പോലീസ് നിഷേധിച്ചു.
ലഖിംപുര് ഖേരിയില് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര് ഇറങ്ങാന് അനുവദിക്കണമെന്ന് പഞ്ചാബ് സര്ക്കാര് യുപി സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇതിനുള്ള സൗകര്യമില്ലെന്നാണ് യുപി പോലീസ് വ്യക്തമാക്കിയത് .