കട്ടപ്പന നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധ സമരം
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ബിജെപി കൗൺസിലർമാർ ക്കെതിരെ വാക്കേറ്റം നടത്തിയ ഭരണകക്ഷി കൗൺസിലർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപിയുടെ കൗൺസിലർമാരായ തങ്കച്ചൻ പുരയിടവും രജിത രമേഷും പ്രതിഷേധ സമരം നടത്തി.
നഗരസഭയിൽ മുപ്പതാം തീയതി കൂടിയ കൗൺസിലിൽ ഭരണകക്ഷി അംഗങ്ങൾ തന്നെ പരസ്പരം വാക്കേറ്റവും തർക്കവും നടത്തി ഒടുവിൽ കയ്യാങ്കളി യിലേക്ക് പോകുന്ന സാഹചര്യം വരെ എത്തിയിരുന്നു. കൗൺസിൽ യോഗം ഭരണകക്ഷി കൗൺസിലർമാർ തന്നെ അലങ്കോലപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത ബിജെപിയുടെ കൗൺസിലർ തങ്കച്ചൻ പുരയിടത്തിന് നേരെ മുൻ ചെയർമാനും ഭരണകക്ഷി കൗൺസിലറുമായ ജോയി വെട്ടിക്കുഴി അടക്കമുള്ള ആളുകൾ ആക്രോശിക്കുകയായിരുന്നു. ഭരണകക്ഷി അംഗങ്ങൾ തമ്മിൽ ഐക്യം ഇല്ലാത്തത് ഇല്ലാത്തതു കൊണ്ടുള്ള ഭരണപ്രതിസന്ധി നീണ്ടു പോകുകയാണ് സ്റ്റീയറിംഗ് കമ്മിറ്റിയും സ്റ്റാൻഡിംഗ് കമ്മിറ്റിയും മ ചർച്ചചെയ്താണ് അജണ്ടകൾ തയ്യാറാക്കുന്നത് എങ്കിലും കൗൺസിലിൽ വരുമ്പോൾ ഭരണകക്ഷികൾ തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടാകുന്നത് വ്യക്തി താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള അജണ്ടകൾ തിരുകിക്കയറ്റുന്ന കൊണ്ടായിരിക്കാം എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു .
കേന്ദ്ര സർക്കാരിൻ്റെ അമൃത് നഗരം പദ്ധതി അടക്കമുള്ള വികസന പദ്ധതികൾ കട്ടപ്പനയിൽ എത്തിക്കാൻ യാതൊരു ആത്മാർത്ഥതയും ഭരണകക്ഷി അംഗങ്ങൾക്ക് ഇല്ലെന്നും. ബിജെപി അംഗങ്ങളെ തടസ്സപ്പെടുത്തിയാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടും എന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു. ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻറ് രതീഷ് വരകുമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ സമിതി അംഗം ശ്രീ നഗിരി രാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം സി കെ ശശി മുൻസിപ്പൽ കൗൺസിലർ മാരായ തങ്കച്ചൻ പുരയിടം രജിതാ രമേഷ് കർഷക മോർച്ച ജില്ലാ പ്രസിഡണ്ടൻ്റ് കെ എൻ പ്രകാശ് , ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് പി എൻ പ്രസാദ് യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ പാർട്ടി ഏരിയ കമ്മിറ്റി പ്രസിഡൻ്റ് അഭിലാഷ് കാലാച്ചിറ ജനറൽസെക്രട്ടറി വൈഖരി തുടങ്ങിയവർ നേതൃത്വം നൽകി