പ്രധാന വാര്‍ത്തകള്‍
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി ; ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഹര്‍ജിക്കാരെ കേട്ട ശേഷം മൂന്ന് ആഴ്ചക്കകം പുതിയ ഉത്തരവിറക്കാര്‍ കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാനായിരുന്നു നിരക്ക് 500 ആയി സര്‍ക്കാര്‍ നിജപ്പെടുത്തിയത്.
എന്നാല്‍, നിരക്ക് കുറവാണെന്നും, ലാഭകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്. ഈ വാദം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയത്