Idukki വാര്‍ത്തകള്‍
എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം ജനുവരി 2 ന് ഡോ.ആന്റണി കല്ലമ്പള്ളിക്ക് നൽകും

ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം കരിയർ കൺസൾട്ടന്റും, മോട്ടിവേഷണൽ സ്പീക്കറും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്. ജനുവരി 2 ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാർ സെന്റ് ജോസഫ് സ്കൂൾ വെച്ച് നടത്തുന്ന ചടങ്ങിൽ 20001 രൂപയും പ്രശസ്തി പാത്രവും അടങ്ങുന്ന പുരസ്കാരം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഭാരവാഹികളായ ഡോ. മിഥുൻ ജോൺ, ശ്രീരേഖ എ കെ, നവാസ് എ എ തുടങ്ങിയവർ ചേർന്നു നൽകും. ശ്രീ. കെ ജെ തോമസ് Ex MLA അധ്യക്ഷത വഹിക്കും. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ചെയർമാൻ ശ്രീ ബെന്നി തോമസ് കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യ ജോർജ് തുടങ്ങിയവർ സംസാരിക്കും













































































