Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് തുറന്നു

കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് തുറന്നു .
ഇടുക്കിക്കവല പള്ളിക്കവല ബൈപ്പാസ് റോഡിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
കട്ടപ്പന ഇടുക്കികവല ബൈപാസ് റോഡിൽ ക്രിസ്‌റ്റി ഹോസ്‌പിറ്റലിന് എതിർവശത്ത് പുളിക്കൽ ബിൽഡിംഗിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.
എല്ലാവിധ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
ശുദ്ധമായ തേൻ, വെളിച്ചെണ്ണ, നെയ്യ്, പാലുൽപ്പന്നങ്ങൾ, ഇടിയിറച്ചി, വിവിധ തരം ജാമുകൾ, അച്ചാറുകൾ, ചിപ്‌സുകൾ, ഫ്രൂട്ട്സ് സിറപ്പുകൾ എന്നിവ ലഭ്യമാണ്.













































































