രാജകുമാരിയിൽ പുതുവത്സര ആഘോഷം

നോർത്ത് രാജകുമാരിയിലെ റോയൽ എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി നോർത്ത് യൂണിറ്റിന്റെയും ആധാരം എഴുത്ത് അസോസിയേഷൻ രാജകുമാരി യൂണിറ്റിന്റെയും ലെൻസ് ക്ലബ്ബ് രാജകുമാരി നോർത്തിന്റെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടുകൂടി ബുധൻ വൈകിട്ട് അഞ്ചുമണി മുതൽ പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നു.
ഇവനോര നാസിക് ബീറ്റ്സിന്റെ നാസിക് ഡോൾ അവതരണം, കരോൾ ഗാന മത്സരം, ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, കരോക്കെ ഗാനമേള എന്നിവ സംഘടിപ്പിക്കുന്നു.
ഏഴുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി ഗിരീഷ് കെജി അധ്യക്ഷതവഹിക്കും. രാജാക്കാട് സി ഐ വിനോദ് കുമാർ വി ഉദ്ഘാടനം നിർവഹിക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഷ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ മേഖലയിലെ പ്രതിഭകളായ ജിജോ രാജകുമാരി , രഞ്ജിനി സുരേഷ്, ബോഡി ബിൽഡിംഗ് വിന്നർ പി ഇ ഷിബു എന്നിവരെ ചടങ്ങിൽ ആദരിക്കും .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഈശ്വരൻ , മെമ്പർമാരായ ബോസ് പി മാത്യു, ബിനി ജോസ് , അജേഷ് മുകളേൽ, വ്യാപാരി വ്യവസായി പ്രതിനിധി പി കെ പീതാംബരൻ , ലയൺസ് ക്ലബ് പ്രസിഡന്റ് എംബി ശിവൻ, ആധാരം എഴുത്ത് അസോസിയേഷൻ പ്രസിഡന്റ് എംപി എൽദോസ് , സിപിഐഎം ലോക്കൽ സെക്രട്ടറി എ പി റോയ് , കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വി ആർ സുനിൽകുമാർ , ക്ലബ്ബ് ട്രഷറർ അനന്തു സഹദേവൻ , ചെയർമാൻ ദീപു ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിക്കും.
ഇതോടനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടത്തപ്പെടും.






































































































