കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുംകേരള കോൺഗ്രസ് (എം) ദളിത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റുമായസജീവൻ തേനിക്കാകുടി ഉൾപ്പെടെ നിരവധിപ്പേർ BJP യിലേക്ക്

കേരള സ്റ്റുഡൻസ് കോൺഗ്രസ് (എം) ൻ്റെ ജില്ലാ ജനറൽ സെക്രട്ടറി വിപിൻ അഗസ്റ്റിൻ, സിപിഐ മൈലപ്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി തങ്കച്ചൻ വലിയവീട്ടിൽ, അഖിൽ സോമൻ, കഞ്ഞിക്കുഴി ഉന്നതിമൂപ്പൻ തങ്കപ്പൻ തടത്തിൽ ഉൾപ്പെടെ നിരവധിപേർ ബിജെപിയിൽ അംഗത്വം എടുത്തു. ഉള്ളാട സമുദായത്തിന്റെ സംഘടനയായ മലവർഗമഹാജന സംഘം (MMS) സംസ്ഥാന സെക്രട്ടറി കൂടിയായ സജീവൻ തേനിക്കാകുടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പഴയരിക്കണ്ടം ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ അധ്യക്ഷൻ വിസി വർഗീസ് എല്ലാവർക്കും മെമ്പർഷിപ്പ് നൽകി. ഇടുക്കി സൗത്ത് ജില്ല കാര്യാലയമായ ചെറുതോണി അരവിന്ദത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ കുമാര്‍, സുനിൽ കുരുവിക്കാട്ട്, മണ്ഡലം പ്രസിഡൻറ് ലീന രാജു കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് തെക്കേക്കുറ്റ്, ജില്ലാ ഉപാധ്യക്ഷൻ മാരായ പി രാജൻ, ഷാജി നെല്ലിപ്പറമ്പിൽ, രതീഷ് വരകുമല, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് മീനത്തേരി, നേതാക്കളായ വെണ്മണി സോമൻ, അനന്തു മങ്ങാട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു
















































































































