പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുപ്രസിദ്ധ തട്ടിപ്പുകാരൻ ഏഴു വർഷത്തിനുശേഷം പിടിയിൽ.വട്ടിയൂർക്കാവ് സ്വദേശി സലാവുദ്ദീൻ (62) ആണ് പിടിയിലായത്.

ഏഴുവർഷം മുൻപ് കുമളി റോസാപ്പൂ കണ്ടത്തിൽ ഹോംസ്റ്റേ വാടകയ്ക്ക് എടുക്കുകയും ഇത് മറ്റൊരാൾക്ക് ഒറ്റിക്ക് കൊടുക്കുകയും ചെയ്തതിനെ തുടർന്ന് ഉടമയ്ക്കും ഒറ്റിക്ക് എടുത്ത ആൾക്കും പണം തിരികെ ലഭിക്കാതെ വന്നതോടുകൂടിയാണ് കേസുമായി ഇവർ കുമളി പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക പരിശോധനയിലാണ് തിരുവനന്തപുരത്ത് വച്ച് ഇയാളെ കണ്ടുകിട്ടിയത്. കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ഷിനോമോൻ, രതീഷ് സി പി എന്നിവരാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു









































































