കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം നടത്തി

കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം നടത്തി. ഭൗതിക ശാസ്ത്രം , ജീവശാസ്ത്രം , രസതന്ത്രം , ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലുള്ള വ്യത്യസ്തങ്ങളായ നിരവധി പ്രൊജെക്ടുകൾ കുട്ടികൾ അവതരിപ്പിച്ചു .
ശാസ്ത്രമേളയോട് ആനുബന്ധിച്ഛ് വിവിധ പ്രവർത്തന , നിശ്ചല മോഡലുകളുടെയും , നവീന ആശയാവതരണത്തിന്റെയും ഇന്റർ സ്കൂൾ മത്സരവും സംഘടിപ്പിച്ചിരുന്നു. ശാസ്ത്ര വിഭാഗത്തിൽ പ്രവർത്തന മോഡൽ കാറ്റഗറിയിൽ ഹോളി ക്രോസ്സ് കോൺവെന്റ് സ്കൂളും , നിശ്ചല മാതൃക വിഭാഗത്തിൽ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളും ഗണിത ശാസ്ത്ര നിശ്ചല മാതൃക വിഭാഗത്തിൽ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളും നവീന ആശയാവതരണത്തിൽ ഓക്സിലിയം സ്കൂളും വിജയികളായി.
പ്രദര്ശനത്തോട് അനുബന്ധിച്ച നടത്തിയ നെഹ്‌റു സയൻസ് ഇന്നോവേഷൻ എക്സ്പോയിൽ നവീന ശാസ്ത്ര മാതൃകകളുടെ അവതരണം ശ്രദ്ധേയമായി . സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ , പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ , വൈസ് പ്രിൻസിപ്പൽ ഫാ അജീഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .









































































