കേരളത്തിൽ 26,200 പേര്‍ക്കുകൂടി കോവിഡ്, 125 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 16.69
തിരുവനന്തപുരം∙ സ്ഥാനത്ത് വ്യാഴാഴ്ച 26,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ
തൃശൂര്‍ 3279
എറണാകുളം 3175
തിരുവനന്തപുരം 2598
മലപ്പുറം 2452
കോഴിക്കോട് 2332
കൊല്ലം 2124
പാലക്കാട് 1996
ആലപ്പുഴ 1604
കോട്ടയം 1580
കണ്ണൂര്‍ 1532
പത്തനംതിട്ട 1244
വയനാട് 981
ഇടുക്കി 848
കാസര്‍കോട് 455
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 2390
കൊല്ലം 2033
പത്തനംതിട്ട 1184
ആലപ്പുഴ 1845
കോട്ടയം 2145
ഇടുക്കി 1114
എറണാകുളം 2872
തൃശൂര്‍ 2812
പാലക്കാട് 2237
മലപ്പുറം 3146
കോഴിക്കോട് 4488
വയനാട് 969
കണ്ണൂര്‍ 1649
കാസര്‍കോട് 325
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,731 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 32,719 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2466 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആർ) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്.