Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കട്ടപ്പനയിലെ കോവിഡ് കണക്കുകളിൽ അവ്യക്തത; രോഗികൾ കുറഞ്ഞ വാർഡും കണ്ടെയ്ൻമെന്‍റിൽ



കട്ടപ്പന: താലൂക്ക് ആശുപത്രിയിലെ കോവിഡ് കണക്കുകളിൽ അവ്യക്തതയെന്ന് ആക്ഷേപം. അതാത് ദിവസത്തെ കണക്കുകൾ കൃത്യമായി പുറത്തു വരുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ മാസം 17 മുതൽ 20 വരെ ദിവസങ്ങളിലാണ് ആകാശപ്പറവയിലെ 136 ഓളം അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.  

എന്നാൽ ജില്ലാ ഭരണകൂടം പുറത്തു വിട്ട കണക്കുകൾ പ്രകാരം 23, 24 തീയതികളിലാണ് ഇത് പുറത്ത് വന്നത്. ഇത്തരത്തിൽ ദിവസങ്ങൾ മാറി വരുന്നതിനാൽ പലപ്പോഴും കോവിഡ് വന്നു പോയി കഴിഞ്ഞാണ് വാർഡുകൾ കണ്ടെയ്ൻമെന്‍റാകുന്നത്. അല്ലെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമായ ശേഷമായിരിക്കും കണക്കുകളിൽ ഇത് പുറത്ത് വരുന്നത്. കട്ടപ്പന നഗരസഭയിൽ കണ്ടൈയ്മെന്‍റ് സോണായ പള്ളിക്കവല വാർഡിൽ (വാർഡ് 20)

നിലവിൽ അഞ്ച് കോവിഡ് കേസുകളാണ് ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പിന്നെ എങ്ങനെ വാർഡ് കണ്ടെയ്ൻമെന്‍റായി എന്ന ചോദ്യത്തിന് കഴിഞ്ഞ 12 ന് 14 കേസുകൾ ഉണ്ടായിരുന്നുവെന്ന വിചിത്രമായ മറുപടിയാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. 

15 ദിവസം മുമ്പ് വന്ന കേസിന് വാർഡ് കണ്ടൈയ്മന്‍റ് സോൺ ആക്കുന്നത് 27 ന്. ആരോഗ്യ വകുപ്പിന്‍റെ ഉദാസീനതയാണ് ഇത്തരത്തിൽ കണക്കുകളിൽ മാറ്റം വരാൻ കാരണമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതോടെ ദുരിതത്തിലാകുന്നത് സാധാരണക്കാരായ ജനങ്ങളും. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!