Idukki വാര്‍ത്തകള്‍
വിമുക്തഭടന്മാര്‍ക്കും വിധവ കള്‍ക്കുമായി സമ്പര്‍ക്ക പരിപാടി

മദ്രാസ് റെജിമെന്റില്‍ നിന്ന് വിരമിച്ച വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കുമായി നാളെ (ജൂണ്‍ 23) മദ്രാസ് റെജിമെന്റ് റെക്കോര്‍ഡ്സില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്പര്‍ക്ക പരിപാടി നടത്തും. രാവിലെ 10ന് തൊടുപുഴയിലെ ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് പരിപാടി. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാര്‍ക്കും വിമുക്തഭട വിധവകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പരാതികള്‍, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് അവസരം നല്‍കും.









































































