Idukki വാര്‍ത്തകള്‍
മുവാറ്റുപുഴ വാളകം പെട്രോൾ പമ്പിൽ മോഷണം, അന്തർസംസ്ഥാന മോഷ്ടാക്കളെ പോലീസ് പിടികൂടി

വാളകം പെട്രോൾ പമ്പിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാക്കളെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ് കരയിൽ തകരമട വീട്ടിൽ തൻസീർ ഇസ്മായിൽ (27) ,തൃശൂർ ജില്ല ഇരയംകുടി വില്ലേജ് മാമ്പ്ര കരയിൽ തെക്കുംമുറി ഭാഗത്ത് ചെമ്പാട്ടു വീട്ടിൽ റിയാദ് റഷീദ് (23) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നയാര പെട്രോൾ പമ്പിലാണ് മോഷണം നടത്തിയത്.
പ്രതികൾക്ക് സംസ്ഥാനത്ത് ഉടനീളം മുപ്പതോളം മോഷണ പിടിച്ചുപറി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ് ഐമാരായ എസ്. എൻ സുമിത, കെ.കെ രാജേഷ്, പി.സി ജയകുമാർ, സീനിയർ സി പി ഓമാരായ ബിബിൽ മോഹൻ, കെ.എ അനസ്, കെ.ടി നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്..









































































