നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86 ആം ബാച്ച് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സ്മൃതികൾ 86 അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചാൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.


കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86 ആം ബാച്ച് വിദ്യാർത്ഥികളാണ് വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. എസ്എസ്എൽസി പരീക്ഷിക്കുശേഷം ആദ്യമായിട്ടാണ് 40 വർഷത്തിനിപ്പുറം പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്.പതിറ്റാണ്ടുകളുടെ ഓർമ്മകൾ പലർക്കും പങ്കുവെക്കാൻ ഉണ്ടായിരുന്നു. പഴയ കൂട്ടുകാർ വീണ്ടും കണ്ടുമുട്ടിയപ്പോൾ അന്നത്തെ അധ്യാപകരും തങ്ങളുടെ വിദ്യാർത്ഥികളെ വർഷങ്ങൾക്കുശേഷം കാണാൻ എത്തിയിരുന്നു. ഉപഹാരങ്ങൾ നൽകി അധ്യാപകരെ ആദരിച്ചു. സ്മൃതികൾ 86 അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം എന്ന പേരിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിച്ചൻ നീറണാകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം നിരവധി സാമൂഹിക പ്രവർത്തകരെയും സേവകരെയും സൃഷ്ടിച്ചു എന്നതിന്റെ തെളിവാണ് ഇവിടെ ഒത്തുകൂടിയവർ ഓരോരുത്തരും എന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അധ്യക്ഷൻ ആയിരുന്നു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ മാനേജർ ഇൻ ചാർജ് ബാബു ബി വെണ്ടക്കൽ , ഹെഡ്മാസ്റ്റർ ബിന്ദു എൻ എൻ, മുൻ അധ്യാപകൻ സി ജെ ജേക്കബ്, എലിക്കുളം ഗ്രാമപഞ്ചായത്തംഗം സെൽവി വിൻസൺ , പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി എ ജി സന്തോഷ്, ജനറൽ സെക്രട്ടറി സാബു വർഗീസ്, വൈസ് പ്രസിഡന്റ് സോമി ആന്റണി എന്നിവർ സംസാരിച്ചു.