കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘വീണയുടെ സ്വത്തിലേക്ക് തന്റെ വിഹിതം കൊടുക്കാൻ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്ന് തെളിയുന്നു’


മാസപ്പടി കേസ് ആവിയായി പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസ് തേച്ച് മാച്ച് കളയാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. വീണയുടെ സ്വത്തിലേക്ക് തന്റെ വിഹിതം കൊടുക്കാൻ സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്ത്കൊടുത്തെന്ന് തെളിയിക്കാൻ പോകുന്നു.
ജനങ്ങൾക്ക് വിശ്വാസ യോഗ്യമാകുന്ന രീതിയിൽ എല്ലാം പുറത്ത് വരുമെന്നും സുധാകരൻ കൂട്ടിചേർത്തു. അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്കെതിരെ ഇ ഡിയും കേസെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇഡി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇ ഡിയുടെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തിൽ ഇ ഡി കേസ് രജിസ്റ്റർ ചെയ്യും. എസ്എഫ്ഐഒയുടെ രേഖകൾ കിട്ടിയ ശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.