‘ഓർമ്മക്കൂട് ‘മുൻ കാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം: ഫെബ്രുവരി 1 ന്

വെള്ളയാംകുടി സെൻ്റ്.ജെറോംസ് യു.പി സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി ഒന്നാം തീയതി ഞായറാഴച ഉച്ചകഴിഞ്ഞ് 2.30 ന് മുൻകാല അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സംഗമം സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു. ‘ഓർമ്മക്കൂട്’ – എന്ന് പേരിട്ടിരിക്കുന്ന ഈ സംഗമത്തിൻ്റെ
ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവഹിക്കും.
വെള്ളയാംകുടി സെൻ്റ് ജെറോംസ് യു.പി സ്കൂളിൽ ജോലി ചെയ്ത ഏറ്റവും മുതിർന്ന അദ്ധ്യാപകൻ കെ.എ. തോമസ്, കരിവേലിക്കൽ മുഖ്യ പ്രഭാഷണം നടത്തും. സുവർണ ജൂബിലി നിറവിലെത്തിയ സ്കൂളിൻ്റെ പ്രവർത്തന വഴികളിൽ വഴികാട്ടികളായ അധ്യാപകരെ പൂർവ്വ വിദ്യാർത്ഥികൾ ആദരിക്കും.
സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിലിൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിന് പൂർവ്വ വിദ്യാർത്ഥിയും, കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലറുമായ കെ.പി സുമോദ് സ്വാഗതം ആശംസിക്കും. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഷാജി മാത്യു പാലത്തിനാൽ ,പ്രശാന്ത് രാജു, പ്രശാന്ത് പാമ്പാടി തുടങ്ങിയവർ സംസാരിക്കും. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ബിജോ കളത്തൂർ, നൈസ് പാറപ്പുറം, ജോൺ കെ.വി, ജോസ് ഇലപ്പള്ളി, ജോസ് വേഴപ്പറമ്പിൽ, സ്കൂൾ അധ്യാപകരായ അനീഷ് ആനന്ദ്, വിനു മാത്യു, ജെറി ഒ.എ,ജോയ്സ് തോമസ്, അനൂപ് മത്തായി, റാണി മാത്യു, ജിഷ പി.മാണി, ഷൈനി ബേബി, സി. ടോംസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.













































































