എം എസ് എം ഇ ടെക്‌നോളജി ക്ലിനിക് 29 ന് ഉദ്ഘാടനം നടക്കും

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കായി എം എസ് എം ഇ ടെക്‌നോളജി ക്ലിനിക് മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ തേക്കടി പെരിയാര്‍ ടൈഗര്‍ റിസേര്‍വ്, ബാംബൂ ഗ്രോവ് റിസോര്‍ട്ടില്‍ നടക്കും. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സുരേഷ് ഉദ്ഘാടനം ചെയ്യും.
ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്ന വിഷയത്തില്‍ ശില്‍പ്പശാലയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിവിധ സംരംഭക വായ്പ, സബ്‌സിഡി പദ്ധതികള്‍, ലൈസന്‍സ്, രജിസ്റ്റേഷന്‍. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ വിഷയാവതരണം നടത്തും. സംരംഭകര്‍ക്ക് ഉദയം രജിസ്േ്രടഷന്‍ സൗജന്യമായി ചെയ്ത് കൊടുക്കും. കൂടാതെ കച്ചവടം തുടങ്ങിയ എല്ലാ സംരംഭകര്‍ക്കും അടച്ച ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 50% വരെ തിരികെ ലഭിക്കുന്നതിനുള്ള അവസരം വേദിയില്‍ ഒരുക്കും. കൂടാതെ നിലവിലുള്ള എം എസ് എം ഇ കള്‍ക്ക് രണ്ട് കോടി രൂപ മൂലധന സബ്‌സിഡിയും 50 രൂപ പലിശ സബ്‌സിഡിയും ലഭിക്കുന്ന മിഷന്‍ 1000 പദ്ധതിയും തേയില, കാപ്പി, ഏലം റബ്ബര്‍ തുടങ്ങിയ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ലയം നിര്‍മാണ പദ്ധതിയും അവതരിപ്പിക്കും. ടൂറിസം, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയ എല്ലാ സംരംഭകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496017194,9744303626,949547104,8547744486.



























































































































