നാട്ടുവാര്‍ത്തകള്‍
സ്വാതന്ത്ര്യ ദിനത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “പ്രഭാതഭേരി റാലി” നടത്തുമെന്ന് ഡിസിസി പത്രക്കുറിപ്പിൽ അറിയിച്ചു


സ്വാതന്ത്ര്യ ദിനത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “പ്രഭാതഭേരി റാലി” നടത്തുമെന്ന് ഡിസിസി പത്രക്കുറിപ്പിൽ അറിയിച്ചു. എഐസിസി ആഹ്വാനപ്രകാരം ഭാരതം സ്വതന്ത്രമായ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 75 ദേശീയ പതാകയുമേന്തിയാണ് റാലി നടത്തുക. ബ്ലോക്കിലെ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ പരിപാടി നടത്തും.
ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ എടുക്കും. മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കും എല്ലാ ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കൊടിമരം അലങ്കരിച്ച് രാവിലെ ഏഴിന് മുമ്പ് ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിൽ പാർട്ടി ഭാരവാഹികൾ സന്ദർശനം നടത്തും.