പ്രധാന വാര്‍ത്തകള്‍
പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമല്ല:ഹൈക്കോടതി
തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നായിരുന്നു ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു.