പ്ലസ് വണ് ഏകജാലക പ്രവേശനത്തില് 58 ശതമാനം സംവരണം നിലനിര്ത്തി പ്രവേശന നടപടികള് ആരംഭിക്കാന് സര്ക്കാറിന് അഡ്വക്കറ്റ് ജനറലിൻ്റ് നിയമോപദേശം.
മുന്നാക്ക സംവരണത്തിനായി കഴിഞ്ഞ വര്ഷം മുതല് 10 ശതമാനം സംവരണം അനുവദിച്ചതോടെയാണ് മൊത്തം സംവരണം 58 ശതമാനമായി ഉയര്ന്നത്. ഇത് തുടരുന്നതില് തടസ്സമില്ലെന്നാണ് അഡ്വക്കറ്റ് ജനറല് നല്കിയ ഉപദേശം.
മറാത്ത സംവരണം റദ്ദാക്കിയ വിധിയില് സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് സര്ക്കാര് നിയമോപദേശം തേടിയത്.
സംവരണ സീറ്റുകള് 58 ശതമാനമായി നിലനിര്ത്താന് തീരുമാനിക്കുന്നതോടെ മെറിറ്റ് സീറ്റുകള് 42 ശതമാനമായി തുടരും. നിയമോപദേശം ലഭിച്ചതോടെ പ്രവേശന വിജ്ഞാപനം ഉടന് പ്രസിദ്ധീകരിക്കും.
ഇൗ മാസം 13നോ 16നോ ഒാണ്ലൈന് അപേക്ഷ സമര്പ്പണം ആരംഭിക്കുന്ന രീതിയിലായിരിക്കും വിജ്ഞാപനം. ഒാണാവധിയുടെ പശ്ചാത്തലത്തില് ഇൗ മാസം അവസാനം വരെ അപേക്ഷ സമര്പ്പണത്തിന് സമയം നല്കും. എസ്.എസ്.എല്.സി പരീക്ഷയില് എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിരട്ടിയായ സാഹചര്യത്തില് പ്ലസ് വണ് പ്രവേശനത്തിന് നല്കുന്ന ബോണസ് പോയന്റ് ഇത്തവണ നിയന്ത്രിേച്ചക്കും. ഒരു വിദ്യാര്ഥിക്ക് നിലവില് 19 ബോണസ് പോയന്റ് വരെ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത് പരമാവധി പത്തായി നിയന്ത്രിച്ചേക്കും.