ഇവർ ഇരുപത്തിഒന്നു പേർ ഈ സ്കൂളിന്റെ പെൺ സാരഥികൾ


സ്കൂളിലെ 18 അദ്ധ്യാപകരും പെണ്ണുങ്ങൾ, അനദ്ധ്യാപകരിൽ മൂന്നു പേരും പെണ്ണുങ്ങൾ, 450 സ്‌കൂൾ വിദ്ധ്യാത്ഥികളിൽ 201 പേർ പെൺകുട്ടികൾ
ലോക വനിതാദിനം ഒരിക്കൽ കൂടി എത്തുമ്പോൾ കുടിയേറ്റ ചരിത്രം ഉറങ്ങുന്ന അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മേരികുളം സെൻ്റ് മേരീസ് എൽ പി സ്കൂളിലാണ് ഈ പെൺപട കൂട്ടം ഉള്ളത് , ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്നവരെല്ലാം അയ്യപ്പൻകോവിലിലെ സാധാരണ കാരിൽ സാധാരണകാരായവരുടെ മക്കളും.
കഴിഞ്ഞ 10 വർഷമായി ഈ സരസ്വതി ക്ഷേത്രത്തിലെ ഈ പതിവ് തുടരുകയാണ്.
പാചക പുരമുതൽ പ്രധാന ആഫീസ് മുറി വരെ ഉള്ള ഭരണം നടത്തുന്നത് വനിതകൾ മാത്രം .
പ്രധാന അദ്ധ്യാപികയായ ബിന്ദു സെബാസ്റ്റ്യനും, സീനിയർ അസിസ്റ്റൻ്റ് റോമിയ റോസ് പീറ്ററും, സ്റ്റാഫ് സെക്രട്ടറി നീതുമോൾ ആൻ്റണിയുമാണ് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
മേരികുളം ജംഗ്ഷനോടു ചേർന്നുള്ള സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1955 ൽ ആണ് ഇപ്പോൾ സ്കൂളിന് 70 വയസായി , മുമ്പ് ഈസ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു പഠിച്ചിരുന്ന ഡിയാ തോമസ് ഇന്ന് ഈ സ്കൂളിലെ ഒന്നാം ക്ലാസിലെ അദ്ധ്യാപികയാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.
കാഞ്ഞിര പള്ളി കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂൾ മികവിൻ്റെ കേന്ദ്രം കൂടിയാണ്.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഇക്കഴിഞ്ഞ കട്ടപ്പന സബ്ജില്ല സ്പോർട്സ് മീറ്റിൽ ഓവർ റോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.
പ്രധാന അദ്ധ്യാപിക ബിന്ദു സെബാസ്റ്റ്യൻ, റോമിയ റോസ് പീറ്റർ, അൽഫോൺ സമാത്യു, നീതുമോൾ ആൻ്റണി, ജോബിന ജോസ്, റിയാ മോൾ ഫിലിപ്പ്,മരിയ ജോസഫ്,മരിയ മാത്യു, ജോളിൻ ജേക്കബ്ബ്, അഞ്ചലി ഏബ്രഹാം, ബേബി ഷാരോൺ ജോസഫ്, ജെസ്മരിയ ഏബ്രഹാം, ടിയ തോമസ്, സ്റ്റെഫിസി. ഷാജി , ടിൻ്റ്റു ദേവസ്യ, നീന മോൾ ചെറിയാൻ,സോഫിയാമ്മ ജോൺ, അജിത മോൾ വി എന്നിവർ അദ്ധ്യാപകരും.
സുജിത മോൾ വി, അൽഫോൺസ തോമസ്, റ്റിജി ജോബിൻ എന്നിവർ അനദ്ധ്യാപകരുമാണ്.