Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പതിവിലതട്ടിപ്പിന് ഇരയായവർ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വനിതാദിനമായ മാർച്ച് 8ാം തിയതി തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നു.


തട്ടിപ്പിൻ്റെ പങ്കു പറ്റിയിട്ടുള്ള എല്ലാവ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരിക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, ഇരകൾക്ക് നീതിലഭ്യമാക്കി നഷ്ടപ്പെട്ട പണം വീണ്ടെടുത്തു നൽകുക. ,BuDടACT പോലെ ശക്തമായ നിയമങ്ങളുപയോഗിച്ച് ബിനാമിസ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം എന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
രാവിലെ 9.30 ന് തൊടുപുഴ പഴയ പ്രൈവറ്റ് സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ച് ക്രൈം ബ്രാഞ്ച് ഓഫിസിനു മുന്നിൽ 11 മണിയോടെ സമാപിക്കും.