Idukki വാര്ത്തകള്കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം
നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കട്ടപ്പനയിൽ പറഞ്ഞു

സാബുവിൻ്റ് വീട്ടിലെത്തി സന്ദർശനം നടത്തിയ ശേഷമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത് .
സാബുവിനെ കുടുംബത്തിന് നീതി ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു ……..
കട്ടപ്പനയിലെ നിക്ഷേപകനായ സാബുവിന്റെ ആത്മഹത്യ നിരന്തരമായി ഉണ്ടായ മാനസിക പീഡനം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
തന്നെ അധിക്ഷേപിച്ചതിൽ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തതെന്നും സാബുവിൻ്റ് ഭാര്യ മേരി ക്കുട്ടി പറഞ്ഞു.
വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും സാബുവിനെ കുടുംബത്തിന് നീതി കിട്ടും വരെ കുടുംബത്തോടൊപ്പം താങ്കൾ ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു
പ്രതിപക്ഷ നേതാവിനോടൊപ്പം ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ്, ഡിസിസി പ്രസിഡണ്ട് സി പി മാത്യു ,അഡ്വക്കേറ്റ് ഇഎംആഗസ്തി ജോയി വെട്ടിക്കുഴി , ബീനാ റ്റോമി , അഡ്വ : കെ ജെ ബെന്നി , സിജു ചക്കും മൂട്ടിൽ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.
















































































































