മുഴുവൻ അംഗങ്ങൾക്കും പണം തിരികെ നൽകും സീഡ് സൊസൈറ്റി ഭാരവാഹികൾ
വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന പേരിൽ ഉപഭോക്താക്കളുടെ കൈയ്യിൽ നിന്നും വാങ്ങിയ പണമോ ഉറപ്പു നൽകിയ വസ്തുക്കളോ നൽകുമെന്ന് സീഡ് സൊസൈറ്റി ഭാരവാഹികൾ. സൊസൈറ്റി തലവനായ അനന്ദുകൃഷണൻ പുറത്തിറങ്ങിയാൽ മാത്രമേ അതിന് കഴിയൂ.
സാമ്പത്തിക കാര്യങ്ങൾ ഒന്നും തങ്ങൾക്ക് അറിയില്ല . പണം എല്ലാവർക്കും തിരികെ നൽകും അതിന് സാർ പുറത്തിറങ്ങണം. സൊസൈറ്റി നേതാവായ അംഗം രാജ്യം വിട്ടെന്ന പ്രചരണം ശരിയല്ല. മകളുടെ കുട്ടിയെ നോക്കാൻ യു.കെ.യിൽ പോയതാണ്. പണം ഏതൊക്കെ അക്കൗണ്ടുകൾ വഴി എത്തി എന്നത് തങ്ങൾക്കറിയില്ല. ഏതൊക്കെ കമ്പനികളാണ് സി.എസ്.ആർ. ഫണ്ട് നൽകിയത് എന്നും അറിയില്ലെന്ന്
ജില്ലാ കോ- ഓർഡിനേറ്റർ ആലീസ് വർഗീസ്, രാജമ്മ രാജൻ, ബിൻസി ജോസഫ്, സാലി ജേക്കബ്, സതി,എ ത്സി അലക്‌സ്, ജ്യോതി മണി, മഞ്ജു, യമുന പ്രദീപ്, റീന ടോമി, ഷെറി തോമസ്, സൂസൻ ജോസഫ് തുടങ്ങിയവർ പറഞ്ഞു.