ഇടുക്കി ജില്ലയിലെ സിപിഐഎം കാർ മുഴുവൻ കയ്യേറ്റക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഇടുക്കിയിലെ ജനങ്ങളെ ഇതുപോലെ പറ്റിച്ച മറ്റൊരു സർക്കാർ ഇന്നേവരെ ഉണ്ടായിട്ടില്ല.എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളാണിത് . ജണ്ട ഒഴിച്ചുള്ള എല്ലായിടത്തും പട്ടയം എന്ന ഉമ്മൻചാണ്ടിയുടെ വാക്ക് ഞങ്ങൾ പാലിക്കുമെന്നും വി ഡി സതീശൻ കട്ടപ്പനയിൽ പറഞ്ഞു. മലയോര സമര യാത്രയ്ക്ക് കട്ടപ്പനയിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ഡി സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന മലയോര സമര യാത്രക്ക് കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം ഒരുക്കി. അശോക ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വേദിയിൽ എത്തിച്ചു.
യോഗം കേരള കോൺഗ്രസ് ജെ ചെയർമാൻ പി ജെ ജോസഫ് ഉത്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിർത്താനുള്ള സംവിധാനങ്ങളാണ് വേണ്ടത്. ഇത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കർഷകന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണം. വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനും, പട്ടയം നൽകുന്നതിനും, കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനും നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മലയോരം മുഴുവൻ ഭീതിയിലും സങ്കടത്തിലും ആണ് . നയപ്രഖ്യാപന പ്രസംഗങ്ങളിൽ പോലും എൽഡിഎഫ് ഗവൺമെന്റ് വന്യജീവി ആക്രമണം കേരളത്തിൽ കുറവാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്നു. കഴിഞ്ഞ നാലു കൊല്ലമായി സർക്കാർ ഒരു രൂപ പോലും വന്യജീവി ആക്രമണങ്ങൾക്കെതിരായുള്ള നടപടികൾക്കായി ചെലവഴിച്ചിട്ടില്ല. ആധുനിക സംവിധാനമാണ് കേരളത്തിൽ വേണ്ടത് വന്യജീവി ആക്രമണത്തിന് പുറമേ ഇടുക്കിയിൽ ഭൂമി പ്രശ്നങ്ങളും ജനങ്ങളെ പ്രതിസന്ധിയിൽ ആക്കുകയാണ് . സർക്കാരിന്റെ കയ്യിലിരിപ്പിന്റെ ഫലമാണ് പല ഭൂ പ്രശ്നങ്ങൾക്കും കാരണം . ജില്ലയിലെ സിപിഎമ്മുകാർ മുഴുവൻ കയ്യേറ്റക്കാർക്കൊപ്പം ആണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച മറ്റൊരു സർക്കാർ ഇന്നേവരെ ഉണ്ടായിട്ടില്ല. സീ ച് ആർ വിഷയത്തിലും സർക്കാരിന്റെ കെടുകാര്യസ്ഥിതിയാണ് പ്രതിസന്ധികൾക്ക് കാരണമായി തീർന്നതെന്നും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഹൈറേഞ്ചിലെ ജനങ്ങളെ ഇടതുപക്ഷ സർക്കാർ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യ മൃഗങ്ങൾക്ക് ഇരയാക്കി കൊടുത്തതിനൊപ്പം ഭൂ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. ഓരോ വ്യക്തികളുടെയും കയ്യിൽ നിന്നും ഇനി 15 സെന്റിന് അധികമുള്ള സ്ഥലം പിടിച്ചു വാങ്ങാനുള്ള ഒരുക്കത്തത്തിലാണ് ഇടതുപക്ഷ സർക്കാരെന്നും ഡീൻ കുര്യാക്കോസ് എം പി യോഗത്തിൽ പറഞ്ഞു.
, ഡി.സി.സി പ്രസിഡണ്ട് സിപി മാത്യു, ഇ. എം ആഗസ്തി, ജോയി വെട്ടിക്കുഴി,റോയി കെ പൗലോസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ,തോമസ് രാജൻ ,എം എൻ ഗോപി, റെജി സക്കറിയ, ജോർജ് ജോസഫ് പടവൻ, തോമസ് പെരുമന, അഡ്വക്കേറ്റ് കെ ജെ ബെന്നി, അഡ്വക്കേറ്റ് കെ ബി സെൽവം ,തോമസ് മൈക്കിൾ, സി .എസ്, യശോധരൻ മനോജ് മുരളി, ജോസ് മുത്തനാട്ട്, സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.