പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര യാത്രയ്ക്കെതിരെ കർഷകസംഘം


നാടകയാത്രയുമായി ഇറങ്ങിത്തിരിച്ചുള്ള പ്രതിപക്ഷ നേതാവ്
വി ഡി സതീശൻ മലയോര ജനതയോട് മാപ്പ് പറഞ്ഞിട്ട് വേണമായിരുന്നു ഇടുക്കിയിലേക്ക് പ്രവേശിക്കാനെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1980ലെ വനസംരക്ഷണ നിയമവും , കടുവാസങ്കേതങ്ങൾ അനുവദിച്ചതും, പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവന്നതും കോൺഗ്രസ്റ്റാണെന്നും ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കപട യാത്രയുമായി ഇറങ്ങിത്തിരിച്ചതെന്നും റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.
വി.ഡി സതീശന്റെ തട്ടിപ്പ് യാത്രയ്ക്കെതിരെ ജനങ്ങളുടെ വൻ പ്രതിഷേധമാണ് മലയോര മേഖലയിൽ ഉയർന്നുവരുന്നതെന്നും മാധവ ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ വന്നപ്പോൾ കപട പരിസ്ഥിതിവാദികൾക്കൊപ്പം ചേർന്ന് കുടിയേറ്റ കർഷകന്റെ നെഞ്ചിൽ ചവിട്ടി നൃത്തം ചെയ്തവരാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ഹരിത എംഎൽഎമാരെന്നും റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.
സി എച്ച് ആർ ഉൾപ്പെടുന്ന ഏലമല പ്രദേശം വനമായി പ്രഖ്യാപിക്കണമെന്നും ഇടുക്കിയിൽ പട്ടയംനൽകരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് കൊടുത്ത പരിസ്ഥിതി സംഘടനകളുമായി വി.ഡി.സതീശനുള്ള ബന്ധം അങ്ങാടിപ്പാട്ടെന്നും കർഷക സംഘം നേതാക്കൾ ആരോപിച്ചു. ചെറുതോണിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ നേതാക്കളായ പി.ബി. സബീഷ് , എൻ.വി. ബേബി എന്നിവരും പങ്കെടുത്തു.