കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ
കമ്പം (തമിഴ്നാട്): ഇരുചക്രവാഹനത്തിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.ഉത്തമപാളയത്തിന് സമീപം കോകിലപുരം സ്വദേശികളായ അരുൺ (19), കാർത്തിക് (33), കോമ്പൈ സ്വദേശി ശിവപ്രകാശ് (38), വിരുദുനഗർ ജില്ലയിലെ മാംസാപുരം സ്വദേശി കറുപ്പസാമി (38) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു.
കേരളത്തിലേക്ക് ഇരുചക്രവാഹനങ്ങളിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കമ്പം പൊലീസ് കമ്പം- കെ.കെ. പാട്ടി റോഡിൽ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് കഞ്ചാവ് എത്തിച്ചത്. ചോദ്യം ചെയ്യലിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തിൽ എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തി വന്നിരുന്നതായി ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.