Idukki വാര്‍ത്തകള്‍
ഇടുക്കി പാക്കേജ് അവലോകന യോഗം ചേർന്നു


ഇടുക്കി പാക്കേജ് സംബന്ധിച്ച അവലോകന യോഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ സാന്നിധ്യത്തിൽ ചേർന്നു. നിലവിൽ പദ്ധതി പ്രവർത്തന പുരോഗതി സംബന്ധിച്ച വിവരങ്ങൾ വിലയിരുത്തി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. എ രാജ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരച്ചൻ നീറണാകുന്നേൽ,ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ, മറ്റ് ജില്ലാ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.