Idukki വാര്‍ത്തകള്‍
ബിജെപി ഇടുക്കി സൗത്ത് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക്
ജില്ലാ വരണാധികാരി കെ. രൺജിത്ത് മുൻപാകെ ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ വി സി വർഗ്ഗീസ് നാമനിർദേശ പത്രിക സമർപ്പിച്ചു.
നാളെ രാവിലെ 11 മണിക്ക് ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ പുതിയ ജില്ല പ്രസിഡൻ്റിൻ്റെ പ്രഖ്യാപനവും സ്വീകരണവും നടക്കും.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫസർ വി ടി രമ സമ്മേളനം ഉദ്ഘാടനം ചെയ്യും.ബിജെപി ഇടുക്കി ജില്ല (റവന്യൂ ജില്ല) പ്രസിഡന്റ് കെ എസ് അജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ വരണാധികാരിയും സംസ്ഥാന സെക്രട്ടറിയുമായ കെ രഞ്ജിത്ത്, ജില്ലാ പ്രഭാരിയും മേഖലാ അധ്യക്ഷനുമായ എൻ ഹരി തുടങ്ങിയവർ പങ്കെടുക്കും.