ജനങ്ങളെ പിടിച്ചു പറിക്കുന്ന ഗവൺമെൻ്റാണ് പിണറായി വിജയൻ്റെതേന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി


ജനങ്ങളെ പിടിച്ചു പറിക്കുന്ന ഗവൺമെൻ്റാണ് പിണറായി വിജയൻ്റെതേന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാൽമാ ഗാന്ധി വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി നഗര വികസന സെമിനാറും മണ്ഡലം ഭാരവാഹികൾ ചുമതല ഏറ്റെടുക്കലും തെന്നലാ ബാലകൃഷ്ണപിള്ള അനുസ്മരണവുമാണ് സംഘടിപ്പിച്ചത്.
യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ഭൂമിയുടെ തരീഫ് വില 200 % മാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വർദ്ധിപ്പിച്ചതെന്നും സമസ്ഥ മേഖലകളിലും പിടിച്ച് പറി ഗവൺമെൻ്റായി പിണറായി സർക്കാർ മാറിയെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
അന്തരിച്ച മുൻ കെ പി സി സി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സെമിനാർ ആരംഭിച്ചത്.
കെ പി സി സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
നടക്കാനിരിക്കുന്ന തദ്ദേശത്തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കെ പി സി സി ആവിഷ്കരിച്ച മിഷൻ 2025 പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പുതുതായി നിയമിക്കപ്പെട്ട മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ വച്ച് ചുമതല ഏറ്റെടുത്തു.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, നഗരസഭാ ചെയർപേഴ്സൻ ബീനാ ടോമി, നേതാക്കളായ ജോസ് മുത്തനാട്ട്, ബെന്നി തുണ്ടതിൽ, ജോണി ചീരാംകുന്നേൽ,ജോയി ആനിത്തോട്ടം, ബീന ജോബി, ഷൈനി സണ്ണി, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു തുടങ്ങിയവർ പങ്കെടുത്തു.