ലാന്റ് രജിസ്റ്ററിലുള്ളഏലം എന്നത് മാറ്റി കർഷകർക്ക് പട്ടയം നൽകണം. പ്രൊഫ.എം.ജെ.ജേക്കബ്


ലാൻറ് രജിസ്റ്ററിൽ ഏലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പിൻവലിച്ച് വാത്തിക്കുടി, ഉപ്പുതോട്, കൊന്നത്തടി, തങ്കമണി വില്ലേജുകളിലെ കർഷകർക്ക് പട്ടയം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
തോപ്രാംകുടി മിൽമ ഓഡിറ്റോറിയത്തിൽ നടന്ന കേരളാ കോൺഗ്രസ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1955-1960 കാലഘട്ടങ്ങളിൽ കുടിയേറി താമസിച്ചു വരുന്ന കർഷകരാണ് ഇപ്പോഴും പ്രതിസന്ധിയിൽ തുടരുന്നത്. 1970 മുതൽ 1980 വരെയുള്ള വർഷങ്ങളിൽ ഈ മേഖലകളിലെ കുറെ കർഷകർക്ക് പട്ടയം നൽകി. എന്നാൽ അക്കാലത്തെ സർവ്വേ ഉദ്യോഗസ്ഥൻമാർ പല കാരണങ്ങളാൽ ഏലം കൃഷിയില്ലാത്തവരുടെ ഉൾപ്പെടെ തങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്ന കുടിയേറ്റ കർഷകരുടെ കൈവശ ഭൂമി സംബന്ധിച്ച് ലാന്റ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയിരുന്നു. കർഷകർ രേഖകൾ ഹാജരാക്കിഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി വാങ്ങിയെങ്കിലും സർക്കാരിന്റെ അനാസ്ഥ മൂലം പട്ടയം നൽകാൻ കഴിയാതെ പോയിരിക്കുകയാണ്.കേരളാ കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും വിവിധകർഷക സംഘടനകളും നിരവധി സമരങ്ങൾ നടത്തിയിട്ടും സർക്കാർകർഷകരെ അവഗണിക്കുകയാണ്. എം.ജെ.ജേക്കബ് ചൂണ്ടിക്കാട്ടി. കർഷക പാർട്ടി പ്രതിനിധിയായി മന്ത്രിസഭയിലുള്ള റോഷി അഗസ്റ്റിൻ അധികാരം നിലനിർത്താൻ വേണ്ടി സർക്കാരിന്റെ കർഷകദ്രോഹനടപടികൾക്ക് കൂട്ടുനിൽക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ.തോമസ് പെരുമന കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ കെ.എസ്.സി സംസ്ഥാനപ്രസിഡണ്ട് ജോൺസ് ജോർജ് കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് എന്നിവർ ക്ലാസുകൾ നയിച്ചു പാർട്ടി ജില്ലാ സെക്രട്ടറി ഫിലിപ്പ് ജി മലയാറ്റ്. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനിസജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എബി തോമസ് സ്റ്റാന്റിംഗ്‌കമ്മറ്റി ചെയർ പേഴ്സൺ റിന്റാ മോൾ വർഗീസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോളി സുനിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ സലോമി ഉലഹന്നാൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രദീപ് ജോർജ് ആപ് കോസ് പ്രസിഡണ്ട് സണ്ണി തെങ്ങുംപള്ളി . കേരളാ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ കർഷക തൊഴിലാളി കോൺഗ്രസ്ജില്ലാ പ്രസിഡണ്ട് മാത്യു കൈച്ചിറപാർട്ടി സംസ്ഥാനകമ്മറ്റിയംഗം ടി.വി. ജോസുകുട്ടി നിയോജക മണ്ഡലം സെക്രട്ടറി ടോമി തൈലംമനാൽ മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ജോസ് വാഴേപറമ്പിൽ , ഏ.ജെ.മാത്തുക്കുട്ടി, ബിനു ചിരട്ടോലിൽകർഷകയുണിയൻ മണ്ഡലം പ്രസിഡണ്ട് ഷോബി മറ്റത്തിൽ നിയോജകമണ്ഡലം സെക്രട്ടറി ബേബി തഴക്കുഴിഎന്നിവർ പ്രസംഗിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത് മുതിർന്ന കർഷകരും ആദ്യ കാല പ്രവർത്തകരുമായ 35 പേരെ ഷാൾ അണിയിച്ച് ആദരിച്ചു..