വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാർലമെന്റ് മാർച്ചിന് മുന്നോടിയായിട്ടുള്ള,സമര പ്രഖ്യാപന കൺവെൻഷനും പ്രകടനവും2025 ജനുവരി 15 ബുധൻ 2 മണിക്ക് ചെറുതോണിയിൽ വച്ച് നടത്തുമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുള്ള ജി എസ് ടി പൂർണ്ണമായും പിൻവലിക്കുക,
ചെറുകിട വ്യാപാര മേഖലയിൽ ഗ്രാമ ങ്ങളിൽ കുത്തകകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക,
ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക,
ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമ നിർമ്മാണങ്ങൾനടത്തുക,
തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി മാസം പതിനെട്ടാം തീയതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തുകയാണ്.അതിന് മുന്നോടിയായി എല്ലാ ജില്ലകളിലും
സമര പ്രഖ്യാപന കൺവെൻഷൻ നടത്തുന്നുണ്ട്.ജനുവരി 15 ബുധൻ രണ്ടുമണിക്ക് ചെറുതോണി വ്യാപാര ഭവനിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും.പ്രകടനത്തിൽ നുറു കണക്കിന് വ്യാപാരികൾ പങ്കെടുക്കും.
സംസ്ഥാന നേതാക്കളായ കുഞ്ഞാവു ഹാജി,ദേവസ്യ മേച്ചേരി, എസ്. ദേവരാജൻ, എം. കെ. തോമസ് കുട്ടി, ബാബു കോട്ടയിൽ എന്നിവർ പ്രസംഗിക്കും.
ജില്ലാ നേതാക്കളായ നജീബ് ഇല്ലത്തുപറമ്പിൽ, കെ. ആർ. വിനോദ്. ആർ. രമേശ്, പി. എം. ബേബി, തങ്കച്ചൻ കോട്ടക്കകം, ജോസ് കുഴികണ്ടം, വി. എസ്. ബിജു, ബാബുലാൽ. ഷിബു തോമസ്, എം. കെ. തോമസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫെബ്രുവരി 18 ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ ജില്ലയിൽ നിന്ന് 500 അംഗങ്ങൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ . സണ്ണി പൈമ്പിള്ളിൽ, സിജോമോൻ ജോസ്, ജോഷി കുട്ടട,സാജു പട്ടരൂമടം എന്നിവർ പങ്കെടുത്തു.