നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം; 32 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്


നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും ,കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അനുസരിച്ച്, രാവിലെ 6:35 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങൾ കൂടി ഈ മേഖലയിൽ ഉണ്ടായതായി എൻസിഎസ് ഡാറ്റ വെളിപ്പെടുത്തുന്നു.
റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7:02 ന് 10 കിലോമീറ്റർ ആഴത്തിലും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7:07 ന് 30 കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തി. 2015-ൽ നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000-ത്തോളം ആളുകൾ മരിക്കുകയും 22,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.