Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാഞ്ചിയാർ ഗോജു റിയു ടീമിന് മികച്ച നേട്ടം
ഇടുക്കി ജില്ല Sport Council ആഭിമുഖ്യത്തിൽ 5/01/ 2025 ൽ നടന്ന കരാട്ടേ ചാമ്പ്യൻഷിപ്പിൽ കാഞ്ചിയാർ ഗോജു റിയു ടീം 21 പേർക്ക് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 8 സ്വർണ്ണം , 13 വെള്ളി 11 വെങ്കലം എന്നിവ കത്ത കുമിത്തെ എന്നി ഇനങ്ങളിൽ ലഭിച്ചു. റെൻഷി സുഭാഷിൻ്റെ നേതൃത്വത്തിൽ ആണ് ചാമ്പ്യൻഷിപ്പിൽ കുട്ടികൾ പങ്കെടുത്തത്. സെൻസായി ജിബിൻ , സെൻസായി ഡിക്സൺ എന്നിവർ ആണ് പരിശീലകർ . ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾ ആണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. 24, 25 , 26 തീയതികളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ 21 കുട്ടികൾ പങ്കെടുക്കും. ടി വി എം ജിമ്മി ഇൻഡോർ സ്റ്റേഡിയത്തിലാണ് സ്റ്റേറ്റ് മത്സരം നടക്കുന്നത്.