കട്ടപ്പന ടൗൺ ഹാൾ നവീകരണ പ്രവർത്തനങ്ങൾആരംഭിച്ചു. 75 ലക്ഷം രൂപായാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി നഗരസഭ വകയിരുത്തിയിരിക്കുന്നത്.
കട്ടപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ജെ മാത്യൂ കുളക്കാട്ടുവേലിയിൽ നേതൃത്വം നൽകിയ ഭരണ സമിതിയാണ് കട്ടപ്പന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്ന ആശയത്തോടെ 4/12/1982 ൽ തറക്കല്ല് ഇട്ട് നിർമ്മാണം ആരംഭിച്ചത്. 9/4/1988ൽ നിർമ്മാണം പൂർത്തികരിച്ച് നാടിന് സമർപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ മരണപ്പെട്ട കെ.ജെ മാത്യുവിന്റ ഓർമ്മക്കായി അദേഹത്തിന്റ് പേര് ടൗൺഹാളിന് നൽകുകയും ചെയ്തു. 100 കണക്കിന് വിവാഹങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും ടൗൺഹാൾ സാക്ഷ്യം വഹിച്ചു. കാലക്രമേണ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ ടൗൺഹാളിന്റ് തറയും സീലിംഗുമുൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായിരുന്നു.
ഇതിനെ തുടർന്നാണ് നഗരസഭ 75 ലക്ഷം രൂപാ വകയിരുത്തി നിർമ്മാണങ്ങൾ ആരംഭിച്ചത്.
മനോഹരമായി നവീകാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി,വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി എന്നിവർ അറിയിച്ചു.