കട്ടപ്പന എക്‌സൈസ് സംഘം കിഴക്കേ മാട്ടുകട്ട ഭാഗത്ത് നടത്തിയ പരിശോധനയിൽ 16 ലിറ്റർ വാറ്റുചാരായം കണ്ടു പിടിച്ചു
കട്ടപ്പന എക്‌സൈസ് സംഘം കിഴക്കേ മാട്ടുകട്ട ഭാഗത്ത് നടത്തിയ പരിശോധനയിൽ 16 ലിറ്റർ വാറ്റുചാരായം കണ്ടു പിടിച്ചു. ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ ആനക്കുഴികരയിൽ സത്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നുമാണ് 32 കുപ്പികളിലായി ട്രോളിബാഗിൽ വിൽപനക്ക് കൊണ്ടു പോകുന്നതിനായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ വാറ്റുചാരായം കണ്ടു പിടിച്ചത്. അയ്യപ്പൻകോവിൽ ആനക്കുഴികരയിൽ പുന്നക്കാലായിൽ വീട്ടിൽ സത്യൻ, സനീഷ് പി.എസ് എന്നിവരുടെ പേരിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഒന്നാം പ്രതി സത്യനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റു ചെയ്തു. രണ്ടാം പ്രതി സനീഷ് ഓടി രക്ഷപെട്ടതിനാൽ അറസ്റ്റു ചെയ്തിട്ടില്ല. റെയ്ഡിൽ കട്ടപ്പന റേഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിമോൻ ജി തുണ്ടത്തിൽ, പ്രിവൻ്റീവ് ഓഫീസർമാരായ ജോബി തോമസ്, ജയിംസ് മാത്യു, ബിജുമോൻ പി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു വേലായുധൻ, സിവിൽ എക്സൈസ് ഓഫീസർ അജേഷ് വി.എം, ഡ്രൈവർ സി.ഇ.ഒ ഷിജോ അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.