Idukki വാര്‍ത്തകള്‍
മുട്ടക്കോഴി വിതരണ പദ്ധതി : ഗുണഭോക്താക്കൾ രേഖകൾ നൽകണം
പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യ അഞ്ഞൂറ് ഗുണഭോക്താക്കൾ തങ്ങളുടെ വിഹിതമായ അമ്പതു രൂപ ഡിസംബർ 13 ന് മുൻപ് പുറപ്പുഴ വെറ്റിനറി ഡിസ്പെൻസറിയിലോ, വഴിത്തല/കുണിഞ്ഞി സബ്സെന്ററുകളിലോ അടച്ച് രസീത് കൈപ്പറ്റേണ്ടണ്ടതും ആധാർ , റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് നൽകേണ്ടതുമാണ്. കോഴി വിതരണ സമയത്ത് നിർബന്ധമായും രസീത് ഹാജരാക്കണം.